തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമമെന്ന പേരിൽ നടത്തിയത് ധൂർത്ത് ആണെന്നും അയ്യപ്പ സംഗമത്തിന് നൽകിയ തുക ദേവസ്വം ബോർഡ് തിരിച്ചു വാങ്ങണമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് 8.22 കോടി രൂപ അനുവദിച്ച നടപടി വിശ്വസികളോടുള്ള നിന്ദയാണ്.
സംഗമത്തിന് സർക്കാരിന്റെയോ ദേവസ്വത്തിന്റെയോ പണം ഉപയോഗിക്കുകയില്ലെന്ന് ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്ങ് മൂലം നൽകിയിട്ടുള്ളതാണ്. അതിനെ മറികടന്ന് ദേവസ്വം ഫണ്ട് ചെലവിട്ടത് കോടതിയലക്ഷ്യമാണ്. ഈ സന്ദർഭത്തിൽ സിപിഎമ്മിന്റെ രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി ക്ഷേത്ര ഫണ്ടിൽ നിന്നും 8 .22 കോടി രൂപ ചെലവിടുന്നത് വലിയ അപരാധമാണെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.