തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2025- 26 ഉൾപ്പെടുത്തി എസ് സി വിഭാഗങ്ങൾക്ക് കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷീന മാത്യു അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിക്കു മോനി വർഗീസ്, ടി വി വിഷ്ണു നമ്പൂതിരി, ജയ എബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശ്വതി രാമചന്ദ്രൻ, എസ് സനൽകുമാരി, ചന്ദ്രു എസ് കുമാർ, മാത്തൻ ജോസഫ്, ഷൈജു എം സി, ശാന്തമ്മ ആർ നായർ, ശർമിള സുനിൽ, സമീർ സേട്ട് എന്നിവർ പ്രസംഗിച്ചു.






