ന്യൂഡൽഹി: ഈ വർഷം ദീപാവലിയാഘോഷക്കാലത്ത് വിശുദ്ധ സരയു നദിയുടെ 56 ഘട്ടുകളിലായി 26 ലക്ഷത്തിലധികം ദീപങ്ങൾ തെളിക്കാനുള്ള യജ്ഞത്തിന് തുടക്കമായി. ഒക്ടോബർ 19 മുതൽ 23 വരെയാണ് ഈ വർഷത്തെ ദീപോത്സവം. പ്രയാഗിലെ മഹാ കുംഭമേളയ്‌ക്കുശേഷം ലോകം കാണുന്ന അടുത്ത മഹാസംഗമമാകും ഈ ദീപോത്സവം.
രാമായണ ഇതിഹാസ വിവരണത്തിൽ പറയുംപോലെ, 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ, സീതാമാതാവ്, ലക്ഷ്മണൻ എന്നിവർ അയോധ്യയിലേക്ക് മടങ്ങിയതിന്റെ ഓർമ്മയ്‌ക്കായാണ് ദീപോത്സവ്. അയോധ്യയിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ദീപോത്സവ് ആയിരിക്കും 2025 ലേത്. ആഘോഷത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉജ്ജ്വല തുടക്കമിട്ടു.
ഇന്നു മുതൽ ഒക്ടോബർ 23 വരെയാണ് ദീപോത്സവം. ത്രേതായുഗത്തിലെ അയോധ്യയെ പുനരുജ്ജീവിപ്പിക്കുക’ എന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പദ്ധതിക്ക് അനുസൃതമായി, 2025 ദീപോത്സവ് എക്കാലത്തെയും മഹത്തായ ഒന്നായിരിക്കുമെന്നും നിരവധി പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നും’ പരിപാടിയെക്കുറിച്ച് സംസാരിച്ച ഉത്തർപ്രദേശ് ടൂറിസം, സാംസ്‌കാരിക മന്ത്രി ജയ്വീർ സിംഗ് പറഞ്ഞു.
26 ലക്ഷത്തിലധികം ദീപങ്ങൾ കൊളുത്തി മുൻ വർഷത്തെ റെക്കോർഡ് മറികടക്കാൻ സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള സന്നദ്ധപ്രവർത്തകർ എത്തുന്നുണ്ട്. 10,000-ത്തിലധികം ആളുകൾ പങ്കുചേരും. ‘ഏറ്റവും കൂടുതൽ ആളുകൾ ഒരുമിച്ച് ആരതി അവതരിപ്പിക്കും. രാമായണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ടാബ്ലോകൾ ‘ദീപോത്സവ’ ആഘോഷങ്ങളുടെ ഭാഗമാകും.