ഭോപ്പാൽ : മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ചുമ മരുന്നായ കോൾഡ്രിഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് 14 കുട്ടികൾ മരിച്ചെന്ന ആരോപണത്തെ തുടർന്ന് മരുന്ന് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ.ശിശുരോഗവിദഗ്ധനായ ഡോ. പ്രവീൺ സോണിയാണ് അറസ്റ്റിലായത്. മരിച്ച പതിനൊന്ന് കുട്ടികളിൽ ഭൂരിഭാഗംപേരും ഡോ. പ്രവീൺ സോണിയുടെ ക്ലിനിക്കിൽ ചികിത്സ തേടിയവരായിരുന്നു.വൃക്ക തകരാറിലായാണ് കുട്ടികൾ മരണപ്പെട്ടത്. സിറപ്പ് നിർമിച്ച തമിഴ്നാട് കാഞ്ചീപുരത്തെ ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ മധ്യപ്രദേശ് സർക്കാർ കേസെടുത്തു. കേരളത്തിലും കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന നിർത്തിവെച്ചിരിക്കുകയാണ്.