തിരുവല്ല : മുനമ്പത്തെ മനുഷ്യാവകാശ ലംഘനം സർക്കാർ കണ്ടില്ല എന്ന് നടിക്കരുത് എന്നും മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്ന സാഹചര്യം ആശങ്കയോടെ കാണണമെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബയോസ് പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ആഭിമുഖ്യത്തിൽ നാഷണൽ കോളേജിൽ നടന്ന അന്തർദേശീയ മനുഷ്യാവകാശ ദിനാചരണവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഭൂമിയിൽ ജീവിക്കാനുള്ള മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി. സോണൽ പ്രസിഡന്റ് റവ ഡോ ജോസ് പുനമഠം ,കറണ്ട് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി തോമസ്, റവ ബിനു വർഗീസ്, ഫാ.ഡോ ജോൺ മാത്യു, ആനി ചെറിയാൻ, ബെൻസി തോമസ്, കോളേജ് ഡയറക്ടർ അഡ്വ സീന മജ്നു , ബാബു ജോർജ് എന്നിവർ പ്രസംഗിച്ചു.