ന്യൂഡൽഹി : ഡൽഹിയിലും സമീപപ്രദേശങ്ങളിലും രാവിലെ 9.04 ഓടെ ഭൂചലനം അനുഭവപ്പെട്ടു .റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവടങ്ങളിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടു . ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്ക് ഓടി.ഹരിയാണയിലെ ഝജ്ജാറാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം.നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.






