Tuesday, February 4, 2025
No menu items!

subscribe-youtube-channel

HomeNewsഇളകൊള്ളൂർ അതിരാത്രത്തിന്...

ഇളകൊള്ളൂർ അതിരാത്രത്തിന് നാളെ  തിരി തെളിയും

കോന്നി: ഇളകൊള്ളൂർ അതിരാത്രത്തിനു നാളെ  തുടക്കമാകും. വൈകിട്ട് 3 മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുക. 5 മണിക്ക് യജമാനൻ പത്നീ സമേതം യജ്ഞ ശാലയിലേക്ക് പ്രവേശിക്കും.  തുടർന്നാണ് യാഗത്തിനായുള്ള അഗ്നി പകരുന്ന പ്രാതരഗ്നിഹോത്രം നടക്കുന്നത്. വിശ്വാസ പ്രമാണമനുസരിച്ചു വിശിഷ്ടമായ ഒരു ചടങ്ങാണിത്. സർവ്വ ശൂദ്ധിക്കായി പവിത്രേഷ്ടിയും സായമഗ്നിഹോത്രവും നടക്കും.  ആദ്യ 6 ദിവസം സോമയാഗം തന്നെയാകും നടക്കുക. തുടർന്ന് സംപൂർണ അതിരാത്ര യജ്ഞത്തിലേക്കു കടക്കും. മെയ് 1 നു ഉച്ചതിരിഞ്ഞു 3 മണിക്ക് യാഗ ശാലകൾ അഗ്നിക്ക് സമർപ്പിക്കുന്ന പൂർണാഹുതി നടക്കും.

ഡോ. ഗണേഷ് ജോഗ്ലേക്കർ ആണ് അതിരാത്രത്തിന്റെ പ്രധാന ആചാര്യൻ. യാഗാവസാനം വരെ യജമാനനും പതിനിയും പ്രധാന ആചാര്യനും യാഗ ശാലയിൽ തന്നെ തുടർന്ന് എല്ലാ ക്രിയകളിലും പങ്കെടുക്കും. ഇവർക്ക് പുറമെ 17 വൈദികർ  ഋത്വിക്കുകൾ എന്ന  പേരിൽ ഉണ്ടാകും. കൂടാതെ പരികർമികളായ വൈദികരും ചേർന്ന് ഇളകൊള്ളൂർ അതിരാത്രത്തിൽ 41 വൈദികരാണ് യാഗ ക്രിയകൾ ചെയ്യുക. ഇന്ന്  വൈകിട്ടോടു കൂടി  ഋത്വിക്കുകൾ യാഗശാലയിലെത്തി അഗ്നിമന്ഥന നിത്യാഗ്നി ഹോത്രം നടത്തി.  അനവധി കർമ്മങ്ങളും ഉപകർമങ്ങളും ചടങ്ങുകളും മന്ത്രോച്ചാരണങ്ങളും സ്തുതികളും കൊണ്ട് നിറഞ്ഞതാണ് അതിരാത്രം. സാധാരണ യാഗങ്ങൾ 6 ദിവസം കൊണ്ട് പൂർത്തിയാകുമെങ്കിലും അതിരാത്രം 12 ദിവസം വരെ നീണ്ടുനിൽക്കുന്നതാണ്.  4 സ്തുതി ശാസ്ത്രങ്ങൾ (വേദ മന്ത്രങ്ങൾ) 3 ചുറ്റായി 12 പ്രാവശ്യം ഉരുവിട്ട് മന്ത്രിക്കുകയും ഹവിസ്സുകൾ അർപ്പിക്കുകയും ചെയ്യുന്നു. 1000 ഋക്കുകൾ വരുമിത്.  സൂര്യോദയത്തിനു മുൻപ് ഇത് അവസാനിച്ചാൽ സൂര്യോദയം വരെ ഇതാവർത്തിച്ചു കൊണ്ടിരിക്കും.

ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ പുറം മതിലിനോട് ചേർന്നുള്ള ഗ്രൗണ്ടിലാണ് യജ്ഞമണ്ഡപകങ്ങൾ നിർമിച്ചിരിക്കുന്നത്. ഭൂനിരപ്പിൽ നിന്ന് രണ്ടടിയിൽ കൂടുതൽ ഉയർത്തിക്കെട്ടിയ തറയിലാണ് ഇവ പണിതിരിക്കുന്നത്. മേൽക്കൂര ഓല കൊണ്ട് നിർമിച്ചതാണ്. യാഗ വ്യവസ്ഥയനുസരിച്ചു മൂന്നു മണ്ഡപങ്ങളാണ് ഇത്തരത്തിൽ ഉള്ളത്. രണ്ടെണ്ണം ചരിഞ്ഞ കൂരകലും വലിപ്പ വ്യത്യാസമുള്ളവയുമാണ്. ഒരെണ്ണം പരന്നതും വളരെ ഉയരത്തിൽ നിർമിച്ചതുമാണ്.

യാഗത്തിന് വേണ്ട പാത്രങ്ങൾ മരം കൊണ്ടും മണ്ണ് കൊണ്ടും നിർമിച്ചിട്ടുള്ളതാണ്. അതിരാത്ര ഹോമകുണ്ഡങ്ങളിലേക്കുള്ള അഗ്നി അരണി കടഞ്ഞാണ് നിർമിക്കുന്നത്. ആൽ വൃക്ഷത്തിന്റെ കൊമ്പുകൊണ്ടാണ് അരണികൾ നിർമിക്കുന്നത്. യജമാനനും ഋത്വിക്കുകൾക്കും വേണ്ട പാൽ ആഹാരം എന്നിവ യജ്ഞ ശാലയിൽ തന്നെയാണ് നിർമിക്കുക. ഇതിനുള്ള യാഗ പശുക്കളെയും (മൃഗങ്ങൾ) മറ്റും യജ്ഞശാലയിൽ എത്തിച്ചു. ഉച്ചഭാഷിണികളുടെ വ്യന്യാസവും മറ്റൊരുക്കങ്ങളും പൂർത്തിയായി. യോഗങ്ങൾക്കുള്ള വേദിയും തയ്യാറായിട്ടുണ്ട്.  വിവിധ ആവശ്യങ്ങൾക്കുള്ള കൗണ്ടറുകളും വിശ്രമ മുറികളും സജ്ജമായിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 26-07-2024 Nirmal NR-390

1st Prize Rs.7,000,000/- NC 954802 (ALAPPUZHA) Consolation Prize Rs.8,000/- NA 954802 NB 954802 ND 954802 NE 954802 NF 954802 NG 954802 NH 954802 NJ 954802 NK 954802...

ആലപ്പുഴ ബസ്റ്റാൻഡിൽ പരിശോധന: രണ്ട് പേർ പോലീസ് പിടിയിൽ

ആലപ്പുഴ:  മാർഗ്ഗതടസ്സവും ശല്യവും ഉണ്ടാക്കി അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടന്ന കേസിൽ  ആലപ്പുഴ കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപത്തുനിന്ന് രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങളിൽ  ഏജന്റായി പ്രവർത്തിച്ചവർ എന്ന് സംശയിക്കുന്നവരെയാണ്...
- Advertisment -

Most Popular

- Advertisement -