Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് വയോജന...

സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു :  ക്ഷേമവും സംരക്ഷണവും ലക്ഷ്യം

തിരുവനന്തപുരം : സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു. 60 വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്മീഷൻ. ചെയർപേഴ്സൺ ഉൾപ്പെടെ അഞ്ചംഗ കമ്മീഷനാണ് നിലവിൽ വന്നത്.

മുൻ രാജ്യസഭാംഗം അഡ്വ കെ സോമപ്രസാദ് ആണ് കമ്മീഷൻ ചെയർപേഴ്സൺ. അമരവിള രാമകൃഷ്ണൻ, കെ എൻ കെ നമ്പൂതിരി, ഇ എം രാധ, പ്രൊഫസർ ലോപ്പസ് മാത്യു എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മീഷൻ അംഗങ്ങളുടെ നിയമന കാലാവധി മൂന്ന് വർഷമായിരിക്കും. ചെയർപേഴ്സണ് ഗവൺമെൻറ് സെക്രട്ടറിയുടെ പദവി ഉണ്ടാകും. കമ്മീഷൻ സെക്രട്ടറി, രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ എന്നീ തസ്തികകളിലും നിയമനം ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രണയാഭ്യർത്ഥന നിരസിച്ചു : തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിയെ കുത്തിക്കൊന്നു

ചെന്നൈ : പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ വീടിനുള്ളിൽ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തി. പൊള്ളാച്ചി വടുകപാളയത്തിൽ താമസിക്കുന്ന കണ്ണന്റെ മകൾ അഷ്‍വിക (19) ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായിരുന്നു പ്രവീൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ സ്വകാര്യ...

എച്ച്1എൻ1 പനി : മുൻ കരുതൽ വേണം – ജില്ലാ മെഡിക്കൽ ഓഫീസർ

ആലപ്പുഴ: ജില്ലയിൽ ഈ വർഷം ഇതുവരെ 35 എച്ച് 1 എൻ 1 കേസുകൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മാസത്തിലും മെയ് മാസത്തിലും ജില്ലയിൽ 9 കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. ഈ...
- Advertisment -

Most Popular

- Advertisement -