Saturday, August 2, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഓണക്കാലത്തെ മദ്യം,...

ഓണക്കാലത്തെ മദ്യം, മയക്കുമരുന്ന് കടത്ത്‌ തടയാൻ സ്‌പെഷ്യൽ ഡ്രൈവുമായി എക്‌സൈസ്‌

ആലപ്പുഴ: ഓണക്കാലത്ത് മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനും എൻഫോഴ്സ്മെൻ്റ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമായി ജില്ലയിൽ എക്സൈസ് വകുപ്പ് സ്പെഷ്യൽ ഡ്രൈവ് നടത്തും. ഓഗസ്റ്റ് നാലിന് രാവിലെ ആറ് മുതൽ സെപ്‌തംബർ പത്തിന് രാത്രി 12വരെയാണ് സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്.

ഇതിൻ്റെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമുള്ള ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ  ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം ഉണ്ട്.

പൊതു ജനങ്ങൾക്ക്‌ വ്യാജ മദ്യ നിർമ്മാണം, മദ്യ-മയക്കുമരുന്ന് അടക്കമുള്ള ലഹരി വസ്തുക്കളുടെ കടത്ത്, വിൽപ്പന, ഉപഭോഗം തുടങ്ങിയവ സംബന്ധിച്ച രഹസ്യ വിവരങ്ങൾ നൽകാം.  വിവരങ്ങൾ നൽകുന്നവർ പേരു വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല. ഇത്തരത്തിൽ കൈമാറുന്ന വിവരങ്ങളിൽ  അതീവ രഹസ്യമായി ഉചിതമായ നടപടികൾ സ്വീകരിക്കും.

രഹസ്യ വിവരങ്ങൾ നൽകുന്നവർക്ക് പിടികൂടുന്ന ലഹരി വസ്തുക്കളുടെ അളവിന് അനുസൃതമായി റിവാർഡും ചട്ടങ്ങൾ പ്രകാരം പാരിതോഷികവും നൽകുന്നതാണെന്ന് ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ന്യൂറോ ഇന്റര്‍വെന്‍ഷന്‍ രംഗത്ത് അഭിമാന നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം: നൂതന സ്‌ട്രോക്ക് ചികിത്സയായ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ രംഗത്ത് അഭിമാന നേട്ടവുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം. ഈ സര്‍ക്കാരിന്റെ കാലത്ത് ന്യൂറോളജി വിഭാഗത്തിന്റെ കീഴില്‍ രാജ്യത്ത് ആദ്യമായി ആരംഭിച്ച...

കൂടലിൽ വയോധികരായ ദമ്പതികൾ മരിച്ച നിലയിൽ

പത്തനംതിട്ട : പത്തനംതിട്ട കൂടൽ നെടുമൺകാവിൽ വയോധികരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.  ഭർത്താവ് മോഹനൻ (75), ഭാര്യ മോഹനവല്ലി (68) എന്നിവരെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ വിഷം കഴിച്ച നിലയിൽ  കണ്ടെത്തിയത്. മോഹനൻ...
- Advertisment -

Most Popular

- Advertisement -