തിരുവല്ല : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തിരുവല്ല മേഖലയുടെ കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും കർഷക അവാർഡ് വിതരണവും തിരുവല്ല മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.
കുടുംബ സംഗമ ഉത്ഘാടനവും സാന്ത്വനം പദ്ധതിയുടെ വിശദീകരണവും AKPA സംസ്ഥാന സെക്രട്ടറി ജയൻ ക്ലാസിക് നിർവഹിച്ചു.മേഖല പ്രസിഡന്റ് ജോബി അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.അഖില മലങ്കര ബാലസഭയുടെ വൈസ് പ്രസിഡന്റ് Rev. Fr. ചെറിയാൻ ജേക്കബ് കുടുംബങ്ങൾക്ക് സന്ദേശം നൽകി. AKPA ജില്ലാ പ്രസിഡന്റ് ഹരി ഭാവന കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി.
ഫോട്ടോഗ്രാഫർമാരിൽ നിന്നും തിരഞ്ഞെടുത്ത കർഷകരായ അജിത്ത് കുമാറിനും വിനോദ് തോമസിനും ജില്ലാ സെക്രട്ടറി അലക്സ് ഗ്രിഗറി അവാർഡുകൾ സമ്മാനിച്ചു. പ്രകാശ് നെപ്റ്റുൻ, മുരളി ബ്ലയിസ്, സദാശിവൻ, സി. ജെ. അനിയൻ, അംബിശ്വരൻ,രമ്യ സനീഷ്,ഗിരീഷ് കുമാർ.ജി, വിനു കുര്യൻ, ചെറി ഗോൾഡൻ,അനിൽ ആൽഫ, മനോജ്, രാജേഷ് പാലി, വിനീഷ് കുമാർ, കിഷോർ കുമാർ എന്നിവർ സംസാരിച്ചു.