Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്നാട്ടിൽ വീണ്ടും...

തമിഴ്നാട്ടിൽ വീണ്ടും രാഷ്‌ട്രീയ കൊലപാതകങ്ങൾ : 24 മണിക്കൂറിനിടെ 3 കൊലപാതകം

ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും രാഷ്‌ട്രീയ കൊലപാതകങ്ങൾ. ശനിയാഴ്ച വിവിധ ഇടങ്ങളിലായി 3 കൊലപാതകങ്ങളാണ് നടന്നത്. തമിഴ്‌നാട്ടിലെ ശിവഗംഗയിൽ ബിജെപിയുടെ ശിവഗംഗാ ജില്ലാ സെക്രട്ടറി സെൽവകുമാറിനെ ശനിയാഴ്ച രാത്രി ഒരു സംഘം ആളുകൾ‌ ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു.മറ്റൊരു സംഭവത്തിൽ എഐഎഡിഎംകെ പ്രവർത്തകനായ പത്മനാഭനെ കടലൂരിലെ പുതുച്ചേരി അതിർത്തിയിൽ അജ്ഞാതർ വെട്ടിക്കൊന്നു.യൂത്ത് കോൺഗ്രസ് തിരുവട്ടാർ മേഖല പ്രസിഡണ്ട് ജാക്സൺ ശനിയാഴ്ച രാത്രി വെട്ടേറ്റു മരിച്ചു. തിരുവട്ടാർ പഞ്ചായത്ത് മെമ്പർ ഉഷാകുമാരിയുടെ ഭർത്താവാണ്.

ജൂലൈ 5നായിരുന്നു ബിഎസ് പി സംസ്ഥാന അധ്യക്ഷൻ കെ.ആംസ്ട്രോങിനെ ചെന്നൈ പെരമ്പൂരിൽ അക്രമി സംഘം വെട്ടിക്കൊന്നത് .പിന്നീട് നാം തമിഴർ കക്ഷിയുടെ മധുര നോർത്ത് ഡിവിഷൻ സെക്രട്ടറി ബാലസുബ്രഹ്മണ്യനും വെട്ടേറ്റ് മരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ശനിയാഴ്ച മൂന്ന് കൊലപാതകങ്ങൾ കൂടി നടന്നത്.ക്രമസമാധാന നില പരിപാലിക്കുന്നതിൽ ഡിഎംകെ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷ കക്ഷികൾ വിമർശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

42-ാമത് ഭാഗവത സത്രം: ലഹരിക്കതിരായ പ്രതിജ്ഞ നടത്തി

ആലപ്പുഴ: 42-ാമത് ഭാഗവത സത്രത്തോടനുബന്ധിച്ച് നടത്തിയ 16008 ഗോപികമാർ അണിനിരന്ന ഗോപിക സംഗമത്തിന്റെ ഭാഗമായി ലഹരിക്കതിരായ പ്രതിജ്ഞ നടത്തി. സിനിമ താരം നവ്യാനായർ  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സത്രത്തോടനുബന്ധിച്ച് ഗാനരചയിതാവായ വയലാർ മാധവൻകുട്ടി രചിച്ച് പ്രസിദ്ധ...

ചെന്നൈയിൽ ഷവർമ കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ യുവതി മരിച്ചു

ചെന്നൈ : ഷവർമ കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ യുവതി മരിച്ചു.സ്വകാര്യ സ്കൂൾ അധ്യാപിക ശ്വേത (22) ആണു മരിച്ചത്.ഒരാഴ്ച മുൻപ് വാനനഗരത്തിനടുത്തുള്ള നൂമ്പലിലെ റസ്റ്ററന്റിൽനിന്ന് ഷവർമ കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. ഛർ​ദ്ദിക്കുകയും...
- Advertisment -

Most Popular

- Advertisement -