Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമുണ്ടിനീര് :...

മുണ്ടിനീര് : പെരുമ്പളം എല്‍ പി എസ് സ്‌കൂളിന് ഇന്നു മുതല്‍(09) 21 ദിവസം അവധി

ആലപ്പുഴ: ചേര്‍ത്തല താലൂക്കിലെ പെരുമ്പളം എല്‍ പി സ്‌കൂളിലെ അഞ്ചു കട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചിട്ടുള്ളതിനാല്‍ സ്‌കൂളിന് ജനുവരി ഒന്‍പതു മുതല്‍ 21 ദിവസത്തേക്ക് അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

മുണ്ടിനീരിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് 21 ദിവസം വരെ ആയതിനാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം പടര്‍ന്നു പിടിക്കുന്നത് ഒഴിവാക്കുന്നതിന് സ്‌കൂളിന് 21 ദിവസത്തേയ്ക്ക് അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചത് പ്രകാരമാണ് അവധി നല്‍കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി കളക്ടര്‍ ഉത്തരവിട്ടത്.

വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേര്‍ന്ന് നടത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രംപിന് നൊബേൽ സമ്മാനം സമർപ്പിച്ച് വെനസ്വേലൻ പ്രതിപക്ഷ നേതാവ് മച്ചാഡോ

വാഷിംഗ്‌ടൺ : വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ തനിക്കു ലഭിച്ച സമാധാന നൊബേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമ്മാനിച്ചു .വ്യാഴാഴ്ച്ച വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ...

വിശ്വകർമ്മ ജനമുന്നേറ്റ യാത്രക്ക് 29 ന് തിരുവല്ലയിൽ സ്വീകരണം

തിരുവല്ല :വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വാഹന പ്രചരണ ജാഥക്ക് മാർച്ച് 29 ന് തിരുവല്ലയിൽ വി. എസ്. എസ് താലൂക് യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു . വിശ്വകർമ്മ ജനതയുടെ...
- Advertisment -

Most Popular

- Advertisement -