തൃശ്ശൂർ : വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ ഇരുപത് കോടി തട്ടിയ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ധന്യ മോഹൻ എട്ട് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ധന്യ മോഹന്‍റെ പേരില്‍ മാത്രം അഞ്ച് അക്കൗണ്ടുകളുണ്ട്. ഭര്‍ത്താവിന്‍റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്ക് കുഴൽപ്പണ സംഘങ്ങളുടെ സഹായത്തോടെ പണം കൈമാറിയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്. ഭർത്താവ് ഉൾപ്പടെയുള്ള ബന്ധുക്കൾ ഇപ്പോഴും ഒളിവിലാണ്. ധന്യയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകൾ മരവിപ്പിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനുമുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. അഞ്ചു വർഷം കൊണ്ട് ധന്യ 19.94 കോടി രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തൽ.