തിരുവല്ല: ജനുവരി 30 മുതൽ ഫെബ്രുവരി 9 വരെ മുനിസിപ്പൽ മൈതാനത്തിൽ നടക്കുന്ന പുഷ്പമേളയുടെ കാൽനാട്ടുകർമ്മം നഗരസഭ ചെയർപേഴ്സൺ അനു ജോർജ് ഉദ്ഘാടനം നിർവഹിച്ചു.സെബാസ്റ്റ്യൻ കാടുവെട്ടുർ അധ്യക്ഷത വഹിച്ചു.
സൊസൈറ്റി പ്രസിഡൻറ് ഇ എ ഏലിയാസ്, ജേക്കബ് തോമസ് തെക്കേ പുരക്കൽ , ടി കെ സജീവ്, സാം ഈപ്പൻ, റോജി കാട്ടാശ്ശേരി, പി എ ബോബൻ, ഷാജി എബ്രഹാം, റ്റി. ജയിംസ്, അഡ്വ.ബിനു വി ഈപ്പൻ എന്നിവർ പ്രസംഗിച്ചു.