തിരുവനന്തപുരം : ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (എഫ്എംജിഇ) പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരവും വിൽപ്പനയ്ക്കെന്ന് സമൂഹമാധ്യമത്തിൽ പരസ്യം. പരസ്യം ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ തിരുവനന്തപുരം സിറ്റി സൈബർ സെൽ കേസെടുത്തു .
വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ വേണ്ടി നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് നടത്തുന്ന പരീക്ഷയാണ് എഫ്എംജിഇ. ജൂലൈ ആറിനാണ് പരീക്ഷ.ഇത്തരം തട്ടിപ്പു സംഘങ്ങളെ കണ്ടെത്തുന്നതിന്റെ ഭാഗമായി വിവിധ ടെലഗ്രാം ചാനലുകൾ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയതായി സൈബർ സെൽ അറിയിച്ചു.