കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ വിദ്യാർത്ഥി സൗഹൃദ ബസ്സ് സർവീസ് സ്റ്റിക്കർ ആർ.ടി.എ. ബോർഡ് ചെയർമാൻ കൂടിയായ ജില്ല കളക്ടർ അലക്സ് വർഗീസിന് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിലെ ജനങ്ങൾ സൗഹൃദ അന്തരീക്ഷം കാത്തുസൂക്ഷിക്കുന്നവരാണ്. ആ സൗഹൃദ മനോഭാവം കുട്ടികൾക്ക് കൂടി നൽകണമെന്നും അതിനുള്ള അവസരമായി ഇതിനെ കാണണമെന്നും
പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ പറഞ്ഞു.
കുട്ടികളുടെ മാനസികവും കായികവുമായ ഉല്ലാസത്തിനുള്ള കാര്യങ്ങൾ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്നു വരികയാണെന്നും അതോടൊപ്പം ഇത്തരം പരിപാടിയിലൂടെ അവരുടെ സുരക്ഷക്ക് കൂടി പരിഗണന നൽകുകയാണെന്നും ആർ.ടി.എ. ബോർഡ് ചെയർമാൻ കൂടിയായ ജില്ല കളക്ടർ അലക്സ് വർഗീസ് പറഞ്ഞു.
ചടങ്ങിൽ സിവില്‍ ജഡ്ജിയും ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറിയുമായ പ്രമോദ് മുരളി സന്നിഹിതനായി.
ജില്ല നിയമ സേവന അതോറിറ്റി, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എൻ.എ.എൽ.എസ്.എ. സ്‌കീം 2015ൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് പ്രൈവറ്റ് ബസുകളിൽ യാതൊരുവിധ ആസൗകര്യവും ഉണ്ടാകാത്തിരിക്കുകയാണ് ലക്ഷ്യം.