Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsമിഥുനമാസ പൂജകൾ:...

മിഥുനമാസ പൂജകൾ: ശബരിമല നട നാളെ തുറക്കും

ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി  കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം  തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും.

മിഥുനമാസം ഒന്നായ ഞായറാഴ്ച രാവിലെ 5ന് നട തുറന്ന് പതിവ് പൂജകൾ ആരംഭിക്കും. ഒന്നു മുതൽ  എല്ലാ ദിവസവും ഗണപതിഹോമം, ഉഷപൂജ, നെയ്യഭിഷേകം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കും. ഇവയ്ക്ക് പുറമേ എല്ലാദിവസവും ദീപാരാധനയ്ക്കു ശേഷം പതിനെട്ടാം പടിയിൽ പടി പൂജയും നടക്കും.

മിഥുനുമാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നടയടക്കും. ഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ദർശനം ഒരുക്കുന്നതിന് വേണ്ട എല്ലാ  ക്രമീകരണങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരിക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഴിഞ്ഞില്ലം ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹജ്ഞാന യഞ്ജവും ഉത്സവവും

തിരുവല്ല: എഴിഞ്ഞില്ലം ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹജ്ഞാന യജ്ഞം 7 മുതൽ 13 വരെയും ഉത്സവം 10 മുതൽ 15 വരെയും  നടക്കും. 6 ന് വൈകിട്ട് 6.30 ന് ഭദ്രദീപ...

കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശ ടൂറിസ്റ്റ് മരിച്ചു

കൊച്ചി : ഡെങ്കിപ്പനി ബാധിച്ച് വിദേശ ടൂറിസ്റ്റ് മരിച്ചു.അയർലൻഡ് പൗരനായ ഹോളവെൻകോ (74) ആണ് ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേയിൽ വച്ച് മരിച്ചത്. കേരളത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പത്ത് ദിവസം...
- Advertisment -

Most Popular

- Advertisement -