Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorഗീതാദര്‍ശനം ജീവിതത്തില്‍...

ഗീതാദര്‍ശനം ജീവിതത്തില്‍ പരമപ്രധാനം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

തിരുവന്‍വണ്ടൂര്‍: ജീവിതത്തില്‍ സമബുദ്ധിയും താളലയവും കൊണ്ടുവരാന്‍ സഹായിക്കുന്നത് ഗീതാദര്‍ശനമാണെന്ന് എരുമേലി ആത്മബോധിനി ആശ്രമം മഠാധിപതി സ്വാമി സത്സ്വരൂപാനന്ദസരസ്വതി.  അഖില ഭാരതീയ പാണ്ഡവീയ സത്ര വേദിയില്‍ ശ്രീകൃഷ്ണന്‍ – മാതൃകാ വ്യക്തിത്വം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജ്ഞാനം, കര്‍മ്മം, ഭക്തി എന്നിവയെപ്പറ്റിയുള്ള ഗഹനമായ ആശയങ്ങള്‍ ഗീത സുഗമമായ രീതിയില്‍ അവതരിപ്പിക്കുന്നു. തന്റെ സന്ദേശം അനുഷ്ഠിക്കുന്ന മനുഷ്യരെല്ലാം സര്‍വ്വബന്ധനങ്ങളില്‍ നിന്നും മുക്തരാകുന്നു എന്ന് ഗീതയില്‍ ഭഗവാന്‍ പറയുന്നു. കൃഷ്ണ സങ്കല്പം പോലെ മനസ്സിലാക്കാന്‍ ഒരേ സമയം എളുപ്പവും വിഷമകരവുമായ ഒരു ദൈവ സങ്കല്പം ലോകത്ത് മറ്റൊരു മതത്തിലുമില്ല. കൃഷ്ണനെ പോലുള്ള ഒരു പുരുഷന്‍ ഒപ്പമുണ്ടാകണമെന്ന് മനസിലെങ്കിലും തോന്നാത്ത സ്ത്രീകള്‍ കുറവാണ്.

പുണ്യാവതാരമായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിയില്‍ വന്നത് ധര്‍മ്മം സ്ഥാപിക്കാനാണ്. ഇതിനായി ദുഷ്ടനിഗ്രഹവും ശിഷ്ടരക്ഷണവും ചെയ്തു. ഭഗവാന്റെ ഉപദേശസാരം ഗീതയാണ്. അവിടുത്തെ ജീവചരിത്രം ശ്രീമദ് ഭാഗവതവും.  ശ്രീകൃഷ്ണ ഭഗവാന്റെ ഏതെങ്കിലുമൊരു ചിത്രമോ ശില്പമോ ഒന്നു കൂടി ശ്രദ്ധിക്കുമ്പോള്‍ കൈകളില്‍ ഭയപ്പെടുത്തുന്ന ആയുധങ്ങളില്ല. പകരം സംഗീതം പൊഴിയുന്ന ഓടക്കുഴല്‍. ശിരസ്സില്‍ കീരിടമില്ല. പകരം അനുരാഗം തുകുന്ന മയില്‍പ്പീലി. മുഖത്ത് വിരക്തി ഭാവമില്ല, വിഷാദവുമില്ല. പകരം കുസൃതി നിറഞ്ഞ ചിരി. ഇതെല്ലാമാണ് നാമറിയാതെ ഈ ദൈവത്തെ ഇഷ്ടപ്പെട്ടു പോകുന്നതെന്ന് സ്വാമി പറഞ്ഞു.

ചടങ്ങില്‍ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം ആന്റ് സൈനിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.ബി.സന്തോഷ് ചെറുകോല്‍ അധ്യക്ഷനായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 04-03-2025 Sthree Sakthi SS-457

1st Prize Rs.7,500,000/- (75 Lakhs) SK 279979 (KANHANGAD) Consolation Prize Rs.8,000/- SA 279979 SB 279979 SC 279979 SD 279979 SE 279979 SF 279979 SG 279979 SH 279979 SJ...

പമ്പാ നദിയ്ക്ക് കുറുകെയുള്ള പുതിയ പാലത്തിൻ്റെ നിർമാണ ജോലികൾ പുനരാരംഭിച്ചു

കോഴഞ്ചേരി : കോഴഞ്ചേരിയിൽ പമ്പാ നദിയ്ക്ക് കുറുകെയുള്ള പുതിയ പാലത്തിൻ്റെ നിർമാണ ജോലികൾ പുനരാരംഭിച്ചു. ഏറെ നാളായി മുടങ്ങിക്കിടന്ന നിർമാണ അനുബന്ധ പ്രവൃത്തികൾക്കാണ് ജീവൻ വച്ചത്.മാരാമൺ- നെടുംപ്രയാർ ഭാഗത്തെ സമാന്തര റോഡിൻ്റെയും സംരക്ഷണ...
- Advertisment -

Most Popular

- Advertisement -