കായംകുളം :കായംകുളത്ത് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു കൃഷ്ണപുരം സ്വദേശി അരുൺ പ്രസാദിനെയാണ് ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയത്. വടിവാളുകളുമായി റെയിൽവേ ക്രോസിലിട്ട് യുവാവിനെ ഭീഷണിപ്പെടുത്തിയ സംഘം മർദ്ദനത്തിന് ശേഷം കടന്നുകളയുകയായിരുന്നു. ഗുണ്ടകൾ തന്നെ മൊബൈലിൽ പകർത്തിയിയ മർദന ദൃശ്യങ്ങൾ ഗുണ്ടകൾ പുറത്തുവന്നു.
സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്.അനൂപ് ശങ്കർ,അഭിമന്യു, അമൽ എന്നിവരാണ് പിടിയിലായത് .സംഘത്തിലൊരാളുടെ ഫോണ്‍ പോലീസിന് കൈമാറി എന്നാരോപിച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോകുകയും മർദിക്കുകയും ചെയ്തത്.മർദ്ദനത്തിൽ അരുണിന്റെ വലത് ചെവിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടു. സംഘം അരുണിന്റെ ആപ്പിൾ ഫോണും വാച്ചും തട്ടിയെടുത്തതായും പരാതി ഉണ്ട്.