Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNew Delhiപതിനെട്ടാം ലോക്സഭയുടെ...

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന്

ന്യൂ ഡൽഹി : പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും.

പ്രോടേം സ്പീക്കറായി തെരഞ്ഞെടുത്ത ബിജെപിയുടെ ഭർതൃഹരി മഹ്താബിന് രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുക്കും. തുടർന്ന് ഭർതൃഹരി പുതിയ ലോക്‌സഭാംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.ഈ മാസം 26 നാണ് ലോക്സഭാ സ്പീക്കറെ തെരഞ്ഞെടുക്കുന്നത്.ജൂൺ 27 ന് രാഷ്‌ട്രപതി പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാത്രികാല ഭാരവാഹനങ്ങളുടെ പാര്‍ക്കിംഗ് ശക്തമായ നടപടി വേണം : സിറ്റിസണ്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

ചങ്ങനാശേരി: രാത്രികാലങ്ങളില്‍, ബൈപാസ് റോഡ്, എ.സി.റോഡ്, എം.സി. റോഡ് മാര്‍ക്കറ്റ് റോഡ് എന്നീവിടങ്ങളിലെ ഭാരവാഹനങ്ങളുടെ പാര്‍ക്കിംഗിനെതിരെ ശക്തമായ നടപടി വേണമെന്ന് സിറ്റിസണ്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ആവശ്യപ്പെട്ടു. ഇത്തരം പാര്‍ക്കിംഗിന്റെ ബലിയാടുകളാകുന്നത് ഒന്നും...

വൈദികർ ഉള്‍ക്കൊള്ളലിന്‍റെയും കരുതലിന്‍റെയും ആത്മീയത പ്രഘോഷിക്കുന്നവരാകണം: ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ

കോഴഞ്ചേരി: ഉള്‍ക്കൊള്ളലിന്‍റെയും കരുതലിന്‍റെയും ആത്മീയത പ്രഘോഷിക്കേണ്ടവരാകണം  വൈദീക സ്ഥാനികരെന്ന്  ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ. ചരൽക്കുന്നിൽ ആരംഭിച്ച മാർത്തോമ്മാ സഭയിലെ വൈദികരുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർത്തോമ്മാ മെത്രാപ്പൊലീത്താ. ഉള്‍ക്കൊള്ളലിന്‍റെ ആത്മീയതയെ ധരിക്കുവാന്‍ ...
- Advertisment -

Most Popular

- Advertisement -