ലാഹോർ : മുംബൈ ഭീകര ആക്രമണത്തിൻ്റെ സൂത്രധാരന്മാരിൽ ഒരാളായ ഹാഫിസ് അബ്ദുൾ റഹ്മാൻ മക്കി ഹൃദയാഘാതത്തെ തുടർന്ന് ലാഹോറിൽ മരിച്ചു.ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.മുംബൈയിലെ ഭീകരാക്രമണം നടപ്പിലാക്കാൻ ആവശ്യമായ ധനസഹായം മക്കി നൽകിയെന്നാണ് കണ്ടെത്തൽ.
2019 മെയ് 15ന് പാകിസ്താനിൽ അറസ്റ്റിലായ ഭീകരൻ ലാഹോറിൽ വീട്ടുതടങ്കലിലായിരുന്നു.2020-ൽ തീവ്രവാദ വിരുദ്ധ കോടതി മക്കിക്ക് ആറ് മാസത്തെ തടവ് ശിക്ഷ നൽകിയിരുന്നു.2023ൽ യുഎൻ മക്കിയെ ആഗോളഭീകരനായി പ്രഖ്യാപിക്കുകയും സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തു.