ആലപ്പുഴ : ആലപ്പുഴ നഗരസഭ പരിധിയിലെ ഭക്ഷണപാനീയ വിതരണ സ്ഥാപനങ്ങളിൽ ജില്ല മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് സുരക്ഷ-2024 നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ഫൈൻ ഈടാക്കുകയും ചെയ്തു. പഴകിയതും വൃത്തിഹീനവുമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതും നിയമാനുസൃത ലൈസൻസ്, ഹെൽത്ത് കാർഡ്, എന്നിവ ഇല്ലാത്തതും, പുകയില വിരുദ്ധ ബോർഡ് സ്ഥാപിക്കാത്തതുമായ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി എടുത്തത്.
മദ്രാസ് വെജിറ്റബിൾ, സഫ്രോൺ മന്തി, അരമന റസ്റ്റോറന്റ്, ഇസ്താംബൂൾ ജംഗ്ഷൻ മൾട്ടി ക്യൂസയിൻ റെസ്റ്റോറന്റ്, അൽറാസി റസ്റ്റോറന്റ്, ആര്യാസ്, പഗോഡ റിസോർട്ട് തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെയാണ് വിവിധ ഇനങ്ങളിലായി നടപടി എടുത്തത്. പൊതുജനാരോഗ്യ നിയമപ്രകാരം പഴകിയ ചിക്കൻ, മട്ടൻ, ബീഫ്, തുടങ്ങിയവ പിടിച്ചെടുത്ത് നശിപ്പിക്കുകയും ഒമ്പത് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
ജില്ലയിൽ ഉടനീളം പരിശോധന സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് അറിയിച്ചു.