കൊച്ചി : പറവൂരിൽ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി കാണിച്ചാൽ അപമാനിക്കലാകില്ലെന്നു പറഞ്ഞ കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കേസും റദ്ദാക്കി. ഏതു നിറത്തിലുള്ള കൊടിയും ഉപയോഗിച്ചുള്ള പ്രതിഷേധം നിയമവിരുദ്ധമല്ലെന്നും ചെറിയ വിഷയങ്ങളിലെ നിയമനടപടികൾ ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി. 2017ൽ പറവൂരിൽ വച്ച് മുഖ്യമന്ത്രിക്കെതിരേ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു നടത്തിയ പ്രതിഷേധത്തിലാണ് പോലീസ് കേസെടുത്തത്.