ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ സിബിഐ എടുത്ത കേസിൽ കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ കോടതിയെ സമീപിക്കാൻ കോടതി നിർദേശം നൽകി. നിയമവിരുദ്ധമായാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു കെജ്‌രിവാളിന്റെ ഹർജി.
എന്നാൽ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് തെളിയിക്കുന്നതിനായുള്ള തെളിവുകളൊന്നുമില്ലെന്നും അതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയത് തള്ളിക്കളയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനൊപ്പമുള്ള ജാമ്യാപേക്ഷയും കോടതി തള്ളി. നേരത്തെ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കെജ്‌രിവാളിന് ജാമ്യം ലഭിച്ചിരുന്നു.