ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുള്ള സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍
നഗരസഭയാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത്. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കരാര്‍ നല്‍കിയതായും രണ്ടാഴ്ചക്കുള്ളില്‍ തന്നെ ലൈറ്റ് സ്ഥാപിക്കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കെയര്‍ ഫോര്‍ ആലപ്പിയുടെ സാമ്പത്തിക സഹായത്തോടെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അന്തിമ ഘട്ടത്തിലാണ്. പുതുവത്സരം പ്രമാണിച്ച് നഗരത്തിലെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും സന്ദര്‍ശകര്‍ക്ക് സുരക്ഷയൊരുക്കുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിച്ചതായും ജില്ലാ കളക്ടര്‍ പറഞ്ഞു.
ഇരുനൂറിലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഒരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ രണ്ട് സിഐമാരും 75 പൊലീസുകാരും ബീച്ചില്‍ സുരക്ഷയൊരുക്കും. കൂടാതെ സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ 25 ഓളം ട്രാഫിക് പോയിന്റുകളിലായി സിഐയുടെ മേല്‍നോട്ടത്തില്‍ 75 പൊലീസുകാരെ നഗരത്തിന്റെയും ബീച്ചിലേക്കുള്ള റോഡുകളുടെയും വിവിധ ഭാഗങ്ങളിലായി വിന്യസിക്കും.
വാഹന പരിശോധനകള്‍ക്കായി ആറ് കേന്ദ്രങ്ങളിലായി 24 പൊലീസ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ശക്തമായ നിരീക്ഷണം ഉറപ്പാക്കാന്‍ സി സി ടി വി കാമറകളും പൊലീസ് സ്ഥാപിച്ചിട്ടുണ്ട്.