Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍...

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഹൈമാസ്റ്റ് ലൈറ്റും സിസിടിവി കാമറകളും ഉടന്‍ സ്ഥാപിക്കും

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുള്ള സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെയും നഗരസഭയുടെ നേതൃത്വത്തില്‍  ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് പറഞ്ഞു. നേരത്തേ ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നഗരസഭ ചെയര്‍പെഴ്‌സന്റെയും നേതൃത്വത്തില്‍ സംയുക്തസംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിന്റെ പല ഭാഗത്തും വെളിച്ചക്കുറവുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

നഗരസഭയാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത്. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കരാര്‍ നല്‍കിയതായും രണ്ടാഴ്ചക്കുള്ളില്‍ തന്നെ ലൈറ്റ് സ്ഥാപിക്കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കെയര്‍ ഫോര്‍ ആലപ്പിയുടെ സാമ്പത്തിക സഹായത്തോടെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അന്തിമ ഘട്ടത്തിലാണ്. പുതുവത്സരം പ്രമാണിച്ച് നഗരത്തിലെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും സന്ദര്‍ശകര്‍ക്ക് സുരക്ഷയൊരുക്കുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിച്ചതായും ജില്ലാ കളക്ടര്‍ പറഞ്ഞു.

ഇരുനൂറിലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഒരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ രണ്ട് സിഐമാരും 75 പൊലീസുകാരും ബീച്ചില്‍ സുരക്ഷയൊരുക്കും. കൂടാതെ സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ 25 ഓളം ട്രാഫിക് പോയിന്റുകളിലായി സിഐയുടെ മേല്‍നോട്ടത്തില്‍ 75 പൊലീസുകാരെ നഗരത്തിന്റെയും ബീച്ചിലേക്കുള്ള  റോഡുകളുടെയും വിവിധ ഭാഗങ്ങളിലായി വിന്യസിക്കും.

വാഹന പരിശോധനകള്‍ക്കായി ആറ് കേന്ദ്രങ്ങളിലായി 24 പൊലീസ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ശക്തമായ നിരീക്ഷണം ഉറപ്പാക്കാന്‍ സി സി ടി വി കാമറകളും പൊലീസ് സ്ഥാപിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദ്യപിച്ച് വാഹനമോടിച്ച്  യാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയും, ഒരാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട: തിരുവോണ നാൾ രാത്രി മദ്യപിച്ച് വാഹനമോടിച്ച് വഴി യാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയും ഒരാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട  അബാൻ  ജംഗ്ഷന് സമീപം നടന്നു...

തമിഴ്നാട്ടിൽ‌ ടിവികെ മുന്നേറുന്നു ; ബംഗാളിൽ ബിജെപി

ചെന്നൈ : തമിഴ്നാട്ടിൽ‌ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ടിവികെ വൻ മുന്നേറ്റം നടത്തുകയാണ്.ഡിഎംകെ രണ്ടാം സ്ഥാനത്തും എഐഡിഎംകെ മൂന്നാം സ്ഥാനത്തുമാണ്.ബംഗാളില്‍ ബിജെപി ലീഡ് ചെയ്യുന്നു.മമത ബാനർജി ഭവാനിപ്പൂരിൽ പിന്നിലാണ്.
- Advertisment -

Most Popular

- Advertisement -