Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeNewsഊരുമൂപ്പൻ മോഹൻദാസിനെ ഉൾവനത്തിൽ...

ഊരുമൂപ്പൻ മോഹൻദാസിനെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊരുമൂപ്പൻ മോഹൻദാസിനെ (മോഹൻദാസ് (70)) കാട്ടാത്തിയിലെ ഉൾവനത്തിൽ  മരിച്ച നിലയിൽ കണ്ടെത്തി. 34 ദിവസമായി കാണാതായിരുന്ന മോഹൻദാസിന്റെ മൃതദേഹമാണ് ഇന്ന്  കണ്ടെത്തിയത്.

മോഹൻദാസിനെ കാണാതായ ദിവസം മുതൽ പോലീസ്, വനം വകുപ്പ്, കാട്ടാത്തി ഉന്നതി നിവാസികൾ എന്നിവർ സംയുക്തമായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഉൾവന മേഖലയുൾപ്പെടെ വിവിധ ഭാഗങ്ങളിൽ പലഘട്ടങ്ങളിലായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

തുടർന്നും അന്വേഷണം ശക്തമാക്കിയതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ഉൾവനത്തിലെ മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.കോന്നി പോലീസും വനം വകുപ്പും ഉള്‍പ്പെടെ  നാല്പതംഗ സംഘം ഇന്ന്  തിരച്ചിൽ ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുമ്പോഴാണ് മൂപ്പനെ മരിച്ച നിലയിൽ കണ്ടെത്തിയത്

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റും. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും അന്വേഷണവും പൂർത്തിയായ ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് : പോളിംഗ്  ശതമാനം 70 കടന്നു:  വോട്ടെണ്ണല്‍ തിങ്കളാഴ്ച

മലപ്പുറം : കനത്ത മഴയ്ക്കിടയിലും മികച്ച പോളിംഗ്  നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ  രേഖപ്പെടുത്തി. അഞ്ച് മണി വരെയുള്ള കണക്ക് അനുസരിച്ച് 70.76 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 76.6 ശതമാനമായിരുന്നു. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍. രാവിലെ...

ശബരിമലയിൽ തുടർച്ചയായി നടക്കുന്ന ആചാര ലംഘനങ്ങളുടെ നിഗൂഢതകൾ വെളിച്ചത്തു വരണം : കേരള ക്ഷേത്രസംരക്ഷണ സമിതി

പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണക്കവർച്ചയും യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ടു നടന്ന ആചാര ലംഘനങ്ങളുടേയും നിഗൂഢതകൾ വെളിച്ചത്തു കൊണ്ടുവരാൻ പുതിയ കേരള സർക്കാർ തയ്യാറാവണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു ....
- Advertisment -

Most Popular

- Advertisement -