Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഖരമാലിന്യ പരിപാലന...

ഖരമാലിന്യ പരിപാലന ചട്ടം 2026: വൻതോതിൽ മാലിന്യം സൃഷ്ടിക്കുന്നവർ ഉടൻ രജിസ്റ്റർ ചെയ്യണം: ജില്ലാ കളക്ടർ

ആലപ്പുഴ: ജില്ലയിലെ ബൾക്ക് വേസ്റ്റ് ജനറേറ്റർമാർ (വൻതോതിൽ മാലിന്യം സൃഷ്ടിക്കുന്നവർ)  കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സൈറ്റിൽ (swm.cpcb.gov.in) രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ നിർദ്ദേശിച്ചു. ഖരമാലിന്യ പരിപാലന ചട്ടം 2026 നടപ്പിലാക്കുന്നതിനായി ജില്ലാ കളക്ടർ ചെയർമാനായി രൂപീകരിച്ച പ്രത്യേക സെല്ലിന്റെ (സ്പെഷ്യൽ സെല്ലിന്റെ) ആദ്യ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

20,000 ത്തിൽ അധികം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ, പ്രതിദിനം 40,000 ലിറ്റർ വെള്ളം ഉപയോഗിക്കുന്നവർ, പ്രതിദിനം 100 കിലോഗ്രാം ഖരമാലിന്യം ഉത്പാദിപ്പിക്കുന്നവർ എന്നിവരെയാണ് ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സ് ആയി കണക്കാക്കുന്നത്. പി.സി.ബി.യുടെ സൈറ്റിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ ജില്ലാ കളക്ടർക്ക് അധികാരം ഉണ്ട്. ആയതിനാൽ ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സ് എത്രയും പെട്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് കളക്ടർ അറിയിച്ചു.

ഖരമാലിന്യ പരിപാലന ചട്ടം ജില്ലയിൽ കൃത്യമായി അനുസരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക പരിശോധനകൾ നടത്താനും കളക്ടർ നിർദ്ദേശിച്ചു. ജില്ലയിൽ കണ്ടെത്തിയ പഴയ മാലിന്യക്കൂമ്പാരങ്ങൾ ഉള്ള മൂന്ന് സ്ഥലങ്ങളിൽ പെട്ടെന്ന് ശാസ്ത്രീയമായി സംസ്കരണം നടത്തി അവ ഇല്ലാതാക്കുന്ന നടപടികൾ ഊർജ്ജപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചു.

ആലപ്പുഴയിലെ സർവോദയപുരം, കായംകുളം മുരിക്കുംമൂട്, മാവേലിക്കര നഗരസഭയിലെ പുതിയകാവ് എന്നിവിടങ്ങളിലാണ് മാലിന്യക്കൂമ്പാരങ്ങൾ  കണ്ടെത്തിയിരിക്കുന്നത്. ഇവയിൽ സർവോദയപുരത്തെ മാലിന്യ സംസ്കരണം 60% ത്തോളം പൂർത്തിയായതായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ. ആർ. സുമേഷ് യോഗത്തിൽ അറിയിച്ചു. മാവേലിക്കരയിൽ സംസ്കരണ നടപടികൾ പുരോഗമിക്കുകയാണ്. കായംകുളത്തെ സംസ്കരണത്തിന് നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയഷൻ സ്വാ​ഗതസംഘം രൂപീകരിച്ചു

കോട്ടയം : 2026 ഓ​ഗസ്റ്റ് 27ന് മുളന്തുരുത്തിയിൽ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 101 അം​ഗം സ്വാ​ഗതസംഘം രൂപീകരിച്ചു. മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ ചേർന്ന യോ​ഗം മലങ്കരസഭാധ്യക്ഷനും മലങ്കര...

ട്രംപ് – സെലെൻസ്കി സമാധാന ചർച്ച അടിച്ചുപിരിഞ്ഞു : സെലൻസ്‌കിക്ക് നന്ദിയില്ലെന്ന് ട്രംപ്

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രെസിഡെന്റ് സെലെൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ച വാക്കുതർക്കത്തിൽ അവസാനിച്ചു.ഓവൽ ഓഫിസിൽ നടന്ന ചർച്ചയ്ക്കിടെ സെലെൻസ്‌കിയുമായി ഉണ്ടായ അതിരൂക്ഷ തർക്കത്തെ തുടർന്ന് സംയുക്ത വാർത്താസമ്മേളനം റദ്ദാക്കി. യുക്രെയ്നിനെ...
- Advertisment -

Most Popular

- Advertisement -