Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiലഹരിക്കടത്ത് ;...

ലഹരിക്കടത്ത് ; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ പിടികൂടി : മലയാളികൾ അറസ്റ്റിൽ

കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയിലധികം രൂപ വിലമതിക്കുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടിയ സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരെ കൊച്ചി ഇടപ്പള്ളിയിൽ നിന്നാണ് സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ് അറസ്റ്റ് ചെയ്തത്.

ഡൽഹിയിലെ ഒരു വെയർഹൗസിൽ സൂക്ഷിച്ചിരുന്ന 30,000 കിലോ തൂക്കം വരുന്ന ലഹരിമരുന്നാണ് സി.ബി.എൻ. സംഘം പിടിച്ചെടുത്തത്. ശക്തമായ വേദനസംഹാരിയായ ട്രാമഡോൾ സംഘർഷ മേഖലകളിൽ ലഹരിമരുന്നായാണ് ഉപയോഗിക്കുന്നത്. ആഫ്രിക്കൻ രാജ്യമായ ഗ്വിനിയ-ബിസാവുവിലേക്ക് കയറ്റുമതി ചെയ്യുന്നതായി വ്യാജ രേഖകൾ തയ്യാറാക്കി ലിബിയയിലേക്ക് വഴി തിരിച്ചു വിടാനായിരുന്നു പ്രതികളുടെ പദ്ധതി. കേസിൽ ഉൾപ്പെട്ട ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ ഡയറക്ടറെ ബെംഗളൂരുവിൽ നിന്നു അറസ്റ്റ് ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 29-06-2026 Bhagyathara BT-60

1st Prize : ₹1,00,00,000/- BR 685446 (KOZHIKKODE) Consolation Prize ₹5,000/ BN 685446 BO 685446 BP 685446 BS 685446 BT 685446 BU 685446 BV 685446 BW 685446 BX 685446 BY 685446 BZ 685446 2nd Prize ₹30,00,000/- BR 384819...

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം: പിന്നിലിരുന്ന് യാത്ര ചെയ്തയാൾ മരിച്ചു.

പത്തനംതിട്ട: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബെക്കിന് പിറകിലിരുന്ന് യാത്ര ചെയ്തയാൾ മരിച്ചു. കൊടുമൺ അങ്ങാടിക്കൽ തെക്ക് ചരുമുരുപ്പിൽ വീട്ടിൽ കെ മോഹനൻ (64) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച കുരമ്പാല പാലുവേലിൽ കുഴിയിൽ ശ്യാംകുമാർ...
- Advertisment -

Most Popular

- Advertisement -