ചങ്ങനാശേരി : അടിക്കടി ഉണ്ടാകുന്ന പോലീസ് സ്റ്റേഷന്‍, ലോക്കപ്പ് കൊലപാതകങ്ങളും, മര്‍ദ്ദനങ്ങളും ആഭ്യന്തരവകുപ്പിന്റെ പരാജയത്തെയാണ് കാണിക്കുന്നതെന്ന് ഫ്രാന്‍സീസ് ജോര്‍ജ് എം.പി. അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസ് ചങ്ങനാശേരി ടൗണ്‍ ഈസ്റ്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയുന്ന കാര്യം അദ്ദേഹത്തിന് സ്വന്തം മനഃസാക്ഷിയോടു ചോദിക്കണമെന്നും ഇത്രയേറെ പോലീസ് ക്രൂരതകള്‍ ഉണ്ടായ സമയം സമീപകാലത്ത് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് മാത്യു വര്‍ഗ്ഗീസ് തെക്കനാട്ട് അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കെ.എഫ്. വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്‌സണ്‍ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, വി.ജെ.ലാലി, സി.ഡി. വത്സപ്പന്‍, അഡ്വ. ചെറിയാന്‍ ചാക്കോ, ജോര്‍ജുകുട്ടി മാപ്പിളശ്ശേരി, ആര്‍.ശശിധരന്‍ നായര്‍ ശരണ്യ, കുര്യന്‍ തൂമ്പുങ്കല്‍, മുകുന്ദന്‍ രാജു, ഡിസ്‌നി പുളിമൂട്ടില്‍, ജോസി ചക്കാല, ആലിച്ചന്‍ തൈപ്പറമ്പില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എത്സമ്മ ജോബ്, മോളമ്മ സെബാസ്റ്റ്യന്‍, സിബിച്ചന്‍ ഇടശ്ശേരിപ്പറമ്പില്‍, മുന്‍ കൗണ്‍സിലര്‍മാരായ മോന്‍സി തൂമ്പുങ്കല്‍, ത്രേസ്യാമ്മ ജോസഫ്, സനേഷ് തങ്കപ്പന്‍, അഡ്വ. ജോഷി വാഴയില്‍ എന്നിവര്‍ പ്രസംഗിച്ചു.
മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍, എസ്.എസ്.എല്‍.എസി., +2 പരീക്ഷകളില്‍ പ്രശസ്ത വിജയം നേടിയവര്‍, കാര്‍ഷികരംഗത്ത് മികവ് പുലര്‍ത്തിയവര്‍ തുടങ്ങി 60 പേരെ യോഗത്തില്‍ ആദരിച്ചു.






