ന്യൂയോർക്ക്:യുഎസിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു.ഫ്രാൻസിസ് സ്കോട്ട് കീ പാലമാണ് പറ്റാപ്‌സ്‌കോ നദിയിൽ തകർന്നു വീണത് .20ലേറെ വാഹനങ്ങൾ പാലത്തിലുണ്ടായിരുന്നു.ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
സിംഗപ്പുർ കമ്പനിയായ ഗ്രേസ് ഓഷ്യൻ പിടിഇയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലാണ് അപകടത്തിൽപെട്ടത് .കപ്പൽ പാലത്തിന്റെ തൂണുകളിലൊന്നിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചു.കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.ഇരുപതോളം പേർ വെള്ളത്തിൽ വീണതായാണ് റിപ്പോർട്ടുകൾ .ഇവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.