തിരുവനന്തപുരം : ഡയാലിസിസ് ചികിത്സയിലായിരുന്ന ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം ആശുപത്രിക്കെട്ടിടത്തിൽനിന്ന് ചാടി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു .പട്ടം എസ്‌യുടി ആശുപത്രിയിൽ അർധരാത്രിയോടെയായിരുന്നു സംഭവം. ഡയാലിസിസ് ചികിത്സയിലായിരുന്ന കരകുളം സ്വദേശി ജയന്തിയെയാണ് ഭർത്താവ് ഭാസുരൻ കൊലപ്പെടുത്തിയത്.
ഭാര്യയെ കൊന്ന ശേഷം അഞ്ചാമത്തെ നിലയിൽനിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഭാസുരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വൃക്കരോഗിയായ ജയന്തിയെ ഒക്ടോബർ 1നാണ് പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചത്. സാമ്പത്തിക ബാധ്യതയാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം.