തിരുമൂലപുരം റെയിൽവേ അടിപ്പാതയിൽ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ടണൽ മാതൃകയിൽ വെള്ളം കയറാത്ത സംവിധാനം ഏർപ്പെടുത്തുവാനും, കുറ്റൂർ അടിപ്പാതയിൽ നിലവിൽ ചെറിയ വാഹനം കടന്നു പോകുന്ന റോഡിന്റെ വീതി വലിയ കാറുകൾക്ക് ഉൾപ്പെടെ കടന്നുപോകാവുന്ന തരത്തിൽ കൂട്ടുവാനും, തൈമറവുംകര അടിപ്പാതയിൽ ഫുട്പാത്തിന്റെ ഉയരം കൂട്ടി ഇരു റോഡുകളിലും മുട്ടിക്കാനും ചീഫ് എൻജിനീയർ നിർദ്ദേശം നൽകി.
അടിപ്പാതയിലെ വെള്ളക്കെട്ടിന് സംബന്ധിച്ച് നിരവധി പരാതികൾ റെയിൽവേയുടെ ചെന്നൈ ആസ്ഥാനത്ത് എത്തിയതിന്റെ ഫലമായിട്ടാണ് ചീഫ് എൻജിനീയറുടെ അടിപ്പാത സന്ദർശനം. ചീഫ് എൻജിനീയറോടൊപ്പം സീനിയർ സെക്ഷൻ എൻജിനീയർ കോട്ടയം അനഘ, മുൻസിപ്പൽ കൗൺസിലർ ലെജൂ സ്കറിയ, വി ആർ രാജേഷ്, ഷിബു ഫിലിപ്പ്, സോജ കാർഡോസ്, സൺമോൻ ചുങ്കത്തിൽ, ഗിരീഷ് കുമാർ, ഷൈനി, തമ്പി, ജോയ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.