Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsറാന്നിയിൽ  മഴയിലും...

റാന്നിയിൽ  മഴയിലും കാറ്റിലും  വൈദ്യൂത തൂണ് ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

പത്തനംതിട്ട : റാന്നിയിൽ ശക്തമായ മഴയിലും കാറ്റിലും തേക്ക് മരം വീണ് വൈദ്യൂത തൂണ് ഒടിയുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു . മാമുക്ക് ജംഗഷനു സമീപം ഭാരത് പെട്രോളിയം പമ്പിന് പിന്നിലെ തേക്കാട്ടിൽ പള്ളിപടി റോഡിലാണ് തേക്ക് വീണ് ഗതാഗതം തടസപ്പെട്ടത്. ഇന്ന്  ഉച്ചക്ക് ഒരു മണിക്ക് ശേഷം ഉണ്ടായ മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിലാണ് സംഭവം നടന്നത്.

ശക്തമായ കാറ്റിൽ മരം വീണതോടൊപ്പം വൈദ്യുത തൂണും ഓടിഞ്ഞ് നിലംപതിച്ചു. ടൗണിലും പരിസര പ്രദേശത്തുമുണ്ടായ കാറ്റിൽ പലവ്യാപാര സ്ഥാപനങ്ങളുടേയും ബോർഡുകളും നിലംപതിക്കുകയും പറന്ന് പോകുകയും ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ പെൺകുട്ടിയ തീകൊളുത്തിയ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരന്‍, ശിക്ഷാവിധി വ്യാഴാഴ്ച

തിരുവല്ല : തിരുവല്ലയിൽ പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ പെൺകുട്ടിയ പട്ടാപ്പകൽ നടുറോഡില്‍ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി.കവിയൂര്‍ സ്വദേശി കവിതയെ (19) കുത്തി പരുക്കേൽപ്പിച്ച ശേഷം...

തിരുവാങ്കുളത്ത് കാണാതായ മൂന്നര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി : അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

കൊച്ചി : തിരുവാങ്കുളത്ത് അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യവേ കാണാതായ മൂന്നര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. മറ്റക്കുഴി കിഴിപ്പിള്ളിൽ സുഭാഷിന്റെ മകൾ കല്യാണിയുടെ മൃതദേഹമാണ് ഇന്നു പുലർച്ചെ രണ്ടരയോടെ ചാലക്കുടി പുഴയിൽ നിന്നു കണ്ടെത്തിയത്....
- Advertisment -

Most Popular

- Advertisement -