വയനാട്ടിലെ ദുരിതബാധിതർക്കൊപ്പം കേരളം ഒരുമിച്ച് ഒരേ മനസോടെ ഒരു ഭേതഭാവങ്ങളുമില്ലാതെ ശക്തമായി നിലകൊള്ളുകയാണെന്നും 1500 റോളം ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നതായും മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കുവാൻ അവരെ പ്രാപ്തരാക്കേണ്ടതായുണ്ടെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് അസിസ്റ്റൻ്റ് കമാൻൻ്റൻ്റ് എം.സി ചന്ദ്രശേഖരൻ്റെ നേത്യത്വത്തിൽ പൊലിസ്, എക്‌സൈസ്, വനം, അഗ്നിസുരക്ഷ വകുപ്പുകള്‍, എന്‍.സി.സി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, വിദ്യാര്‍ഥി പൊലിസ് തുടങ്ങിയവയുടെ പ്ലറ്റൂണുകളാണ് പരേഡിൽ പങ്കെടുത്തത്.
വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ നടത്തിയ ദേശഭക്തിഗാനാലാപനം, ഡിസ്പ്‌ളേ എന്നിവ ചടങ്ങുകളെ വര്‍ണാഭമാക്കി. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, എസ്.പി വി.അജിത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി. രാജപ്പൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.