Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsരേഖകളില്ലാതെ യു.എസില്‍...

രേഖകളില്ലാതെ യു.എസില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യ തയ്യാര്‍ : എസ് ജയശങ്കര്‍

വാഷിംഗ്‌ടൺ : രേഖകളില്ലാതെ അമേരിക്കയിൽ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചയക്കുന്നതിൽ എതിർപ്പില്ലെന്നറിയിച്ച് ഇന്ത്യ. യു.എസ്. ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്ന ഇന്ത്യക്കാരെ നിയമപരമായി രാജ്യത്ത് തിരികെയെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.

വിഷയത്തില്‍ ഇന്ത്യയ്ക്ക് എല്ലായ്‌പോഴും തുറന്ന സമീപനമാണുള്ളത് .ഇന്ത്യന്‍ ജനതയുടെ വൈദഗ്ധ്യത്തിനും മികവിനും ആഗോളതലത്തില്‍ അവസരങ്ങള്‍ ലഭിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ 400 ദിവസം വരെ വിസയ്ക്ക് വേണ്ടി കാത്തിരിക്കേണ്ടി വരുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു . യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള ഉഭയകക്ഷി ചർച്ചയ്‌ക്ക് ശേഷം വാഷിങ്ടണില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ വെള്ളം കയറി

എടത്വ : അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം ഭാഗത്ത് വെള്ളം കയറി. ഈ റൂട്ടിലൂടെയുള്ള കെഎസ്ആര്‍റ്റിസി സര്‍വീസ് നിര്‍ത്തിവച്ചിട്ടില്ല. നീരേറ്റുപുറം-മുട്ടാര്‍-കിടങ്ങറ, മിത്രക്കരി-മുട്ടാര്‍, എടത്വ-കളങ്ങര-വേഴപ്ര, എടത്വ-തായങ്കരി- കൊടുപ്പുന്ന എന്നീ റോഡുകളിലെ കെഎസ്ആര്‍റ്റിസി സര്‍വീസ് നിര്‍ത്തിവച്ചു.  കുട്ടനാട്-...

Kerala Lotteries Results 14-06-2025 Karunya KR-710

1st Prize : ₹1,00,00,000/- KE 510311 (PATTAMBI) Consolation Prize ₹5,000/- KA 510311 KB 510311 KC 510311 KD 510311 KF 510311 KG 510311 KH 510311 KJ 510311 KK...
- Advertisment -

Most Popular

- Advertisement -