ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനത്തിനായി ഈ മാസം 22ന് കേരളത്തിലെത്തും. 24 വരെ രാഷ്‌ട്രപതി കേരളത്തില്‍ ഉണ്ടാകും. ഒക്ടോബര്‍ 19, 20 തീയതികളില്‍ ദര്‍ശനത്തിന് സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ രാഷ്‌ട്രപതി ഭവനെ അറിയിച്ചിരുന്നു.
തുലാമാസ പൂജകള്‍ക്കായി ഒക്ടോബര്‍ 16നാണ് ശബരിമല നട തുറക്കുക. രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. മേയില്‍ രാഷ്‌ട്രപതി ശബരിമല സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവയ്‌ക്കുകയായിരുന്നു.






