ന്യൂ ഡൽഹി : കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന.സൊമാലിയൻ കടൽക്കൊള്ളക്കാരെ കീഴ്‌പ്പെടുത്തിയതായും കപ്പലിലുണ്ടായിരുന്ന 23 പാക് മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണെന്നും ഇന്ത്യൻ നാവികസേന അറിയിച്ചു.
വ്യാഴാഴ്ചയാണ് കടൽക്കൊള്ളക്കാർ അൽ കമ്പാർ എന്ന കപ്പൽ ഇറാനിയൻ റാഞ്ചിയത്.വെള്ളിയാഴ്ച പുലർച്ചെ വിവരം ലഭിച്ചയുടൻ മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യൻ നാവിക സേന രക്ഷാപ്രവര്‍ത്തനത്തിനായി പോവുകയായിരുന്നു. 12 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് കടൽക്കൊള്ളക്കാരെ കീഴ്‌പ്പെടുത്തിയത്.ഐഎൻഎസ് സുമേധ, ഐഎൻഎസ് തൃശൂൽ എന്നീ പടക്കപ്പലുകളാണ് രക്ഷാദൗത്യത്തിൽ പങ്കെടുത്തത്.