കൊച്ചി : സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ നടിമാരായ ബീനാ ആന്റണി,സ്വാസിക,നടൻ മനോജ് എന്നിവര്‍ക്കെതിരെ കേസെടുത്തു. നെടുമ്പാശേരി പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രമുഖ നടന്മാര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ താരങ്ങള്‍ യൂട്യൂബ് ചാനലിലൂടെ തന്നെ അപമാനിച്ചു എന്നാണ് നടി പരാതിയിൽ പറയുന്നത്.
നടന്മാരായ ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ജാഫര്‍ ഇടുക്കി, സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍ എന്നിവര്‍ക്കെതിരെ പരാതിക്കാരിയായ നടി ആരോപണം ഉന്നയിച്ചിരുന്നു.ഇതിനു പിന്നാലെ താരങ്ങൾ യുട്യൂബ് ചാനലിലൂടെ പീഡനാരോപണങ്ങളെക്കുറിച്ചു അവരുടെ അഭിപ്രായങ്ങൾ പങ്കുവച്ചിരുന്നു.