Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaജയ്‌സൺന്റെ സ്വപ്നത്തിന്...

ജയ്‌സൺന്റെ സ്വപ്നത്തിന് ചിറകേകി സാമൂഹ്യനീതി വകുപ്പ്: ബോഡി ബിൽഡിംഗ് പരിശീലനത്തിന് അൻപതിനായിരം അനുവദിച്ചു

ആലപ്പുഴ : കലവൂർ സ്വദേശി ജെയ്‌സണ് ഇനി തന്റെ ജീവിത സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള യാത്ര തുടരാം. സ്വത്വം വെളിപ്പെടുത്തി ട്രാൻസ്ജെൻഡർ ആയി ജീവിച്ചു തുടങ്ങിയപ്പോൾ മുതൽ അനുഭവിച്ച അവഗണനകൾക്കിടയിലും ബോഡി ബിൽഡർ ആകുക എന്ന തന്റെ സ്വപ്നം മാറ്റി നിർത്തുവാൻ ജയ്‌സൺ ഒരുക്കമായിരുന്നില്ല. പല സ്ഥാപനങ്ങളിലും സെയിൽസ്മാനായി ജോലി നോക്കിയിരുന്നെങ്കിലും ട്രാൻസ്ജെൻഡർ എന്ന കാരണത്താൽ ജോലി ഉപേക്ഷിക്കേണ്ട സാഹചര്യമാണ് ഉണ്ടായത്.

സാമൂഹ്യപരവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയിലും ശരീരത്തിന്റെയും മനസ്സിന്റെയും കരുത്ത് ചോരാതെ ബോഡി ബിൽഡറായി തീരുന്നതിനുള്ള കഠിനപ്രയത്നം തുടർന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന മിസ്റ്റർ ആലപ്പുഴ മത്സരത്തിൽ വിജയിച്ച് മിസ്റ്റർ കേരള (ട്രാൻസ് മെൻ) മത്സരത്തിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടിയെങ്കിലും ആയതിനായുള്ള തുടർ പരിശീലനത്തിനും മറ്റ് തയ്യാറെടുപ്പുകൾക്കുമുള്ള തുക തന്റെ തുച്ഛമായ വരുമാനത്തിൽ നിന്നും കണ്ടെത്തുവാൻ കഴിയില്ലെന്നും തന്റെ മോഹം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമെന്നും ജെയ്‌സൺ കരുതിയിരുന്നു.

ട്രാൻസ്മെൻ വ്യക്തിയായ ജെയ്സൺന്റെ പ്രയാസകരമായ ജീവിത സാഹചര്യവും ബോഡി ബിൽഡർ ആകുന്നതിനുള്ള അതിയായ ആഗ്രഹവും പരിശ്രമവും ബോധ്യപ്പെട്ടതിനെ തുടർന്ന് നിലവിൽ ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ ഇല്ലെങ്കിലും ധനസഹായത്തിനുള്ള ജെയ്‌സൺന്റെ അപേക്ഷ ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള ജില്ലാതല ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് മുമ്പാകെ പരിഗണനയ്ക്കായി ജില്ലാ സാമൂഹ്യനീതി ഓഫീസർ ശുപാർശ ചെയ്തു.

ഇതിൻ്റെ അടിസ്ഥാനത്തിൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ മുഖേന ധനസഹായം അനുവദിക്കുന്നതിനായി സർക്കാരിലേക്ക് നൽകിയ പ്രൊപ്പോസൽ പരിഗണിച്ച് ജെയ്സണ് 50000/- രൂപ അനുവദിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി മിനി ജോസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പട്ടു

തിരുവല്ല:കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി പതിനാലാം വാർഡ് മെമ്പർ  മിനി ജോസ് തെരഞ്ഞെടുക്കപ്പെട്ടു.കോൺഗ്രസിലെ ധാരണ പ്രകാരം വൈസ് പ്രസിഡന്റായിരുന്ന മേഴ്സി എബ്രഹാം രാജിവച്ച ഒഴിവിലാണ് മിനി ജോസ് തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിൽ കോൺഗ്രസിന് ഏഴ് അംഗങ്ങളും ...

തദ്ദേശ തിരഞ്ഞെടുപ്പ് : കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് വോട്ടർപട്ടികയിൽ...
- Advertisment -

Most Popular

- Advertisement -