തിരുവനന്തപുരം : കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി അറസ്റ്റിലായി. ദീപുവിനെ കഴുത്തറുത്തു കൊന്ന അമ്പിളി എന്ന സജികുമാറിന്റെ സുഹൃത്തായ സുനിൽ കുമാറാണ് അറസ്റ്റിലായത്.തമിഴ്‌നാട്ടില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാൾ കഴിഞ്ഞ 3 ദിവസമായി ഒളിവിലായിരുന്നു.
സർജിക്കൽ മെഡിക്കൽ സ്ഥാപനം നടത്തുന്ന സുനിൽ കുമാറാണ് ദീപുവിനെ കൊല്ലാൻ ആയുധങ്ങൾ അമ്പിളിയ്ക്ക് വാങ്ങി നൽകിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകത്തിനായി അമ്പിളിയെ കളിയിക്കാവിളയിൽ കൊണ്ടുവിട്ടതും സുനിലാണ്. കേസില്‍ അമ്പിളിയെയും ഗൂഢാലോചനയില്‍ പങ്കാളിയായ പ്രദീപ് ചന്ദ്രനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.