Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകാഞ്ഞിരം -...

കാഞ്ഞിരം – മലരിക്കൽ റോഡ് അഞ്ചുകോടി രൂപ മുടക്കി ആധുനിക നിലവാരത്തിൽ നവീകരിച്ചു

കോട്ടയം : മലരിക്കൽ ആമ്പൽ വസന്തത്തിലേക്ക് കുരുക്കും കുഴികളുമില്ലാതെ സുഗമമായി പോകാനാവുംവിധം ആധുനിക നിലവാരത്തിൽ വഴിയൊരുങ്ങി. കാഞ്ഞിരം പാലം മുതൽ മലരിക്കൽ വരെ 1.4 കിലോമീറ്റർ നീളത്തിലുള്ള റോഡ് ബി.എം.ബി.സി. നിലവാരത്തിൽ അഞ്ചുകോടി രൂപ ചെലവിട്ടാണ് നവീകരിച്ചത്. നബാർഡ് ഫണ്ടുപയോഗിച്ചാണ് റോഡ് നവീകരണം.

മലരിക്കൽ ആമ്പൽ ഫെസ്റ്റ് നടക്കുന്ന സമയങ്ങളിൽ റോഡിന്റെ വീതിക്കുറവ് വിനോദ സഞ്ചാരികൾ അടക്കമുള്ളവർക്കു ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശമായതിനാൽ മഴക്കാലത്തു ഗതാഗത തടസവും ഉണ്ടാകാറുണ്ട് . സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ വാസവൻ സർക്കാരിനു പദ്ധതി സമർപ്പിക്കുകയും നബാർഡ് വഴി അഞ്ചുകോടി രൂപ റോഡ് നിർമാണത്തിനായി അനുവദിക്കുകയും ചെയ്തു

വെള്ളപ്പൊക്കത്തെ മറികടക്കാൻ റോഡ് നിലവിലെ മൂന്നര മീറ്ററിൽനിന്ന് അഞ്ച് മീറ്ററായി ഉയർത്തി. ആമ്പൽ ഫെസ്റ്റ് നടക്കുന്ന പ്രധാന ടൂറിസം പ്രദേശങ്ങളിൽ 640 മീറ്റർ ദൂരം റോഡിന്റെ വശങ്ങളിൽ മണ്ണിട്ടുയർത്തി 12 മീറ്റർ വീതിയിൽ റോഡിന് സ്ഥലലഭ്യത ഉറപ്പുവരുത്തി. ഈ ഭാഗം പാർശ്വഭിത്തി കെട്ടി സംരക്ഷിച്ചിട്ടുമുണ്ട്. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള റോഡ് മാർക്കിംഗ്, ക്രാഷ് ബാരിയർ, സൈൻ ബോർഡുകൾ, ഡെലിനേറ്റർ പോസ്റ്റുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

ജെ-ബ്ലോക്ക്, തിരുവായ്ക്കരി നെൽപ്പാടങ്ങളിൽ 2800 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്താണ് ആമ്പൽ കൂട്ടമായി വിരിയുന്നത്. തദ്ദേശീയ ജനതയ്ക്ക് ടൂറിസത്തിലൂടെ മികച്ച വരുമാനം ലഭിക്കുന്ന ജല ടൂറിസം പദ്ധതിയാണ് വർഷാവർഷം നടക്കുന്ന ആമ്പൽ ഫെസ്റ്റ്. ജില്ലയിലെപ്രധാന നെൽകൃഷി പ്രദേശമായതിനാൽ കർഷകർക്കും റോഡ് ഏറെ പ്രയോജനം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വജ്രജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും

തിരുവല്ല: കിഴക്കുംമുറി എസ് കെ വി എൽപി സ്കൂൾ വജ്രജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും ഗുരുവന്ദനവും  സ്കൂൾ അങ്കണത്തിൽ  നടന്നു. സ്കൂളിൻറെ പ്രഥമ അധ്യാപിക ആർ സംഗീതയുടെ യാത്രയയപ്പ് സമ്മേളനം അഡ്വ മാത്യു ടി തോമസ്...

വെള്ളൂത്തുരുത്തി ഗവൺമെന്റ് യു.പി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

കോട്ടയം: വെള്ളൂത്തുരുത്തി ഗവൺമെന്റ് യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടം സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വിനിയോഗിച്ച്...
- Advertisment -

Most Popular

- Advertisement -