പത്തനംതിട്ട: ആത്‍മഹത്യ ചെയ്ത എ ഡി എം നവീന്‍ ബാബുവിന്റെ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂര്‍ കളക്ടര്‍ അരുൺ കെ.വിജയൻ. യാത്രയയപ്പ് യോഗവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ ഖേദം രേഖപ്പെടുത്തി കളക്ടര്‍ കത്തു നല്‍കി. പത്തനംതിട്ട സബ് കലക്ടർ വഴിയാണ് കത്ത് മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ കുടുംബത്തിനു കൈമാറിയത്. യാത്രയയപ്പ് ചടങ്ങിനു ശേഷം നവീൻ ബാബുവിനെ കലക്ടർ ചേംബറിലേക്ക് വിളിപ്പിച്ച് സംസാരിച്ചിരുന്നുവെന്നും കത്തിൽ പറയുന്നു.കലക്ടർക്കെതിരെ ഗുരുതര ആരോപണവുമായി നവീന്‍ ബാബുവിന്റെ ബന്ധുവും സി ഐ ടി യു നേതാവുമായ മലയാലപ്പുഴ മോഹനന്‍ രംഗത്തെത്തിയിരുന്നു.