ചെന്നൈ : കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷൻ വിജയ്.മഹാബലിപുരത്തെ ഹോട്ടലിലാണ് മരിച്ച 41 പേരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയത്.ഇരുന്നൂറിലേറെപ്പേർ ചടങ്ങിനെത്തിയിരുന്നു. എല്ലാ കുടുംബങ്ങൾക്കും സമ്പത്തികസഹായവും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും വഹിക്കുമെന്നും തൊഴിൽ നൽകുമെന്നും ഉറപ്പു നൽകി. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് ദുരിതബാധിതരുടെ കുടുംബങ്ങളെ നേരിട്ട് കാണുന്നത്.






