കാസർഗോഡ് : വീട്ടിൽ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കമ്മൽ കവർന്ന ശേഷം ഉപേക്ഷിച്ചു. പുലർച്ചെ മൂന്ന് മണിക്ക് കാസർഗോഡ് പടന്നക്കാടാണ് സംഭവം നടന്നത്.
രാവിലെ വീട്ടുകാർ പശുവിനെ കറക്കാൻ തൊഴുത്തിലേക്ക് പോയ സമയം മോഷ്ടാവ് വീടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തുകൊണ്ട് പോകുകയായിരുന്നു. കുട്ടിയുടെ കമ്മലുകൾ കവർന്ന ശേഷം വീടിന് അടുത്തുള്ള പറമ്പിൽ ഉപേക്ഷിച്ചു. കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു .