Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം മത്സരവള്ളംകളി...

കോട്ടയം മത്സരവള്ളംകളി ഇന്ന്

കോട്ടയം : ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.)ന്റെ ഭാഗമായ കോട്ടയം മത്സരം വളളം കളി(താഴത്തങ്ങാടി വള്ളം കളി) ഇന്ന്.ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കോട്ടയം നഗരസഭ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, കോട്ടയം വെസ്റ്റ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലയാണ് വള്ളം കളി സംഘടിപ്പിക്കുന്നത്.

ഉച്ചകഴിഞ്ഞു രണ്ടുമണിക്കു താഴത്തങ്ങാടിയിൽ സഹകരണ-തുറമുഖം -ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരിക്കും.

രണ്ടുമണിക്ക് ജില്ലാ കളക്ടർ ചേതൻകുമാർ മീണ പതാക ഉയർത്തും. ഉദ്ഘാടനത്തിനുശേഷം 2.15ന് ചുണ്ടൻവള്ളങ്ങളുടെ മാസ് ഡ്രിൽ നടക്കും. ജലഘോഷയാത്ര അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്യും. വള്ളംകളിയുടെ സുവനീനർ പ്രകാശനം ചാണ്ടി ഉമ്മൻ എം.എൽ.എ. നിർവഹിക്കും. ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ് മുഖ്യപ്രഭാഷണം നടത്തും. മുൻ എം.പി. തോമസ് ചാഴികാടൻ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത ്പ്രസിഡന്റ് ആര്യാ രാജൻ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ്, അഡ്വ. അനിൽകുമാർ, അഡ്വ. വി.ബി. ബിനു എന്നിവർ പ്രസംഗിക്കും.

ഒൻപതു ചുണ്ടൻവള്ളങ്ങളാണ് പങ്കെടുക്കുന്നത്. 2.45ന് ചുണ്ടൻ വള്ളങ്ങളുടെയും 3.15ന് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് നടക്കും. 3.50ന് ചെറുവള്ളങ്ങളുടെയും .41.5ന് ചുണ്ടൻവള്ളങ്ങളുടെയും ഫൈനൽ നടക്കും. തുടർന്ന് സി.ബി.എൽ. ഫൈനൽ നടക്കും. ജില്ലാ കളക്ടർ ചേതൻകുമാർ മീണ സമ്മാനദാനം നിർവഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 86-മത്‌ ദേഹവിയോഗ വാർഷികദിനാചരണം ഇന്ന്  സമാപിക്കും

തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവ സഭ ( പി.ആർ.ഡി.എസ്സ് ) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ്റെ 86-മത് ദേഹവിയോഗ വാർഷികദിനാചരണം ഇന്ന്  സമാപിക്കും. സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിലും, ശാഖകളിലുമായി  13 ദിവസമായി...

മകരവിളക്ക് : വിപുലമായ ഒരുക്കങ്ങളോടെ കെ.എസ്.ആർ.ടി.സി

ശബരിമല : മകരവിളക്കിനായി കെ.എസ്.ആർ.ടി.സി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസുകൾ ചെയിൻ സർവീസിനായും 350 ബസുകൾ ദീർഘദൂര സർവീസിനായും ഉപയോഗിക്കും. ഇവ നിലക്കൽ പമ്പ എന്നീ സ്റ്റേഷനുകളിൽ എത്തുമെന്ന് കെ.എസ്.ആർ.ടി.സി...
- Advertisment -

Most Popular

- Advertisement -