തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള പൂവാർ, കൊല്ലം, എറണാകുളം പെരിന്തൽമണ്ണ, മൂന്നാർ എന്നീ സ്ഥലങ്ങളിൽ കമേഴ്‌സ്യൽ കോംപ്ലക്സുകൾ നിർമിച്ച് പ്രവർത്തിപ്പിക്കുവാനുള്ള പദ്ധതിയിലേക്ക് താത്പര്യപത്രം ക്ഷണിച്ചു. കേരളത്തിലെ വാണിജ്യപ്രാധാന്യമേറിയ സ്ഥലങ്ങളിൽ സ്വപ്നപദ്ധതികൾ നടപ്പിലാക്കാനുള്ള അവസരമാണ് ഇതിലൂടെ സംരംഭകർക്ക് കൈവരുന്നത്.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കമ്പനികൾക്കും താത്പര്യപത്രം സമർപ്പിക്കാവുന്നതാണ്. താത്പര്യപത്രം സമർപ്പിക്കുമ്പോൾ നടപ്പാക്കാനുദ്ദേശിക്കുന്ന മാതൃക, ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കുന്ന തുക, പ്രതീക്ഷിക്കുന്ന വരവ് ചെലവ് കണക്കുകൾ, കെ.എസ്.ആർ.ടി.സിക്ക് നൽകാൻ സാധിക്കുന്ന ആന്യൂറ്റി തുക എന്നിവ കൂടി ഉൾപ്പെടുത്തേണ്ടതാണ്.
നിശ്ചിത മാതൃകയിലുള്ള പദ്ധതി മാതൃകകൾ അനുബന്ധ വിവരങ്ങൾ എന്നിവ സഹിതം 23 ന് വൈകിട്ട് 5 മണിക്ക് മുൻപായി estate@kerala.gov.in എന്ന ഇ മെയിലിലേക്ക് അയക്കേണ്ടതാണ്.