Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി പത്തനംതിട്ട-...

കെഎസ്ആർടിസി പത്തനംതിട്ട- തിരുവനന്തപുരം  സർവീസിന് തുടക്കം

പത്തനംതിട്ട: പത്തനംതിട്ട –  അങ്ങാടിക്കൽ – തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ സർവീസിന് തുടക്കം.കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഫ്ലാഗ്ഓഫ്‌ ചെയ്തു. 20 വർഷങ്ങൾക്ക് മുൻപ് നിലച്ച സർവീസ് ആണ് വീണ്ടും തുടങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ്,  റീജിയണൽ കാൻസർ സെന്റർ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചേരാൻ  സർവീസ്  ഏറെ സഹായകരമാണെന്ന് മന്ത്രി പറഞ്ഞു.

പത്തനംതിട്ടയിൽ നിന്ന് ദിവസവും രണ്ടു സർവീസുകളാണുണ്ടാക്കുക.   രാവിലെ അഞ്ചിനാണ് ആദ്യ ട്രിപ്പ്.അങ്ങാടിക്കൽ, പത്തനാപുരം, വെഞ്ഞാറമൂട്, മെഡിക്കൽ കോളജ് വഴി 8.10 ന് തമ്പാനൂരിൽ എത്തി ചേരും. 8.35 ന്  തിരികെ പുനലൂർ വഴി 11.50 ന് പത്തനംതിട്ടയിൽ എത്തും.12.15 ന് വീണ്ടും പുനലൂർ വഴി സർവീസ് നടത്തി 3.30 ന് തമ്പാനൂരിൽ എത്തും. 4.15 ന് തിരികെ പത്തനാപുരം വഴി  7.25 ന് പത്തനംതിട്ടയിൽ  എത്തുചേരും.  ആദ്യത്തെയും നാലാമത്തെയും ട്രിപ്പുകൾ മെഡിക്കൽ കോളജ് വഴിയായിരിക്കും.

മുൻ എംഎൽഎ കെ. സി. രാജഗോപാലൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ. അനിൽകുമാർ,  കെഎസ്ആർടിസി സൗത്ത് സോണൽ ഓഫീസർ റോയി ജേക്കബ്, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടോണി കോശി അലക്സ്, ഇൻസ്പെക്ടർ രാജൻ ആചാരി തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രി വാരണാസിയിൽ പത്രിക സമർപ്പിച്ചു

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു . യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പത്രിക നൽകുന്ന സമയത്ത് മോദിക്കൊപ്പം ഉണ്ടായിരുന്നു. പത്രിക സമർപ്പണത്തിന് മുന്നോടിയായി അദ്ദേഹം ​ഗം​ഗാപൂജ നടത്തിയിരുന്നു. തുടർന്ന്...

സുഗന്ധഗിരിയിലെ മരം മുറി :3 പേർക്കെതിരെ കൂടി നടപടി

വയനാട് :വയനാട് സുഗന്ധഗിരിയിൽ നിന്ന് അനധികൃതമായി 107 മരങ്ങൾ മുറിച്ച കേസിൽ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ഷജന കരീം, കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം. സജീവൻ,ഗ്രേഡ് ഡെപ്യൂട്ടി...
- Advertisment -

Most Popular

- Advertisement -