പത്തനംതിട്ട : കോന്നി ആനത്താവളത്തിൽ കുങ്കി ആന കോടനാട് നീലകണ്ഠൻ ചരിഞ്ഞു. ചൊവ്വ ഉച്ച കഴിഞ്ഞ് ആണ് ആന കുഴഞ്ഞു വീഴുന്നതും തുടർന്ന് ചരിഞ്ഞതും. 28 വയസായിരുന്നു. കഴിഞ്ഞ 2 ആഴ്ചയായി എരണ്ട കെട്ടിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഈ മാസം 15 നാണ് രോഗം സ്ഥിരീകരിച്ചത്.
വനം വകുപ്പ് അസി. വെറ്ററിനറി സർജൻ ഡോ. ശ്യാം ചന്ദ്രന്റെ നേതൃത്വത്തിൽ ചികിത്സ നടത്തിവരികയായിരുന്നു. ഇന്ന് മരുന്ന് നൽകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. മലയാറ്റൂർ ഡിവിഷനിൽ നിന്നാണ് കുങ്കി ആനയെ വനം വകുപ്പിന് ലഭിച്ചത്. തലയെടുപ്പുള്ള ലക്ഷണമൊത്ത കരിവീരൻ എന്നാണ് കോടനാട് നീലകണ്ഠൻ അറിയപ്പെട്ടിരുന്നത്.
2021 ൽ ആണ് കുങ്കി ആനയെ കോന്നി ആനക്കൂട്ടിൽ എത്തിച്ചത്.
ആദ്യമായി കുങ്കി പരിശീലനം ലഭിച്ച കേരളത്തിലെ 3 ആനകളിൽ ഒന്നാണ് നീലകണ്ഠൻ. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തി