Friday, April 18, 2025
No menu items!

subscribe-youtube-channel

HomeNewsKochiകുവൈറ്റ് തീപിടുത്തം...

കുവൈറ്റ് തീപിടുത്തം : മരിച്ചവർക്ക് അന്തിമോപചാരം അർപ്പിച്ച് സംസ്ഥാനം

കൊച്ചി : കുവൈത്ത് ദുരന്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങൾ കൊച്ചി വിമാനത്താവളത്തിൽ എത്തി.വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു. മുഖ്യമന്ത്രി,കേന്ദ്രമന്ത്രിമാരായ കീർത്തി വർധൻ സിങ്, സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു

മരിച്ചവരുടെ ഉറ്റവരിൽ പലരും വിമാനത്താവളത്തിലെത്തി.പിന്നീട് ആംബുലൻസുകളിൽ പൊലീസ് അകമ്പടിയോടെ മൃതദേഹങ്ങളുമായി വീടുകളിലേക്ക് പുറപ്പെട്ടു .

45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം രാവിലെ പത്തരയോടെയാണു കൊച്ചി വിമാനത്താവളത്തിൽ എത്തിയത് . 23 മലയാളികളുടെയും ഏഴു തമിഴ്നാട്ടുകാരുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങൾ കൊച്ചിയിൽ അധികൃതർ കൈമാറി. മഹാരാഷ്‌ട്ര സ്വദേശിയായ ഒരു മലയാളിയുടേത് ഉൾപ്പടെ14 മൃതദേഹങ്ങളുമായി വ്യോമസേന വിമാനം ഡൽഹിയിലേക്ക് തിരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചിയില്‍ ടോറസ് ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു : യാത്രക്കാരി മരിച്ചു

കൊച്ചി : കാക്കനാട് സ്വകാര്യ ബസും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു.നിരവധി പേർക്ക് പരുക്ക്.ഇന്നു രാവിലെ കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ വച്ചായിരുന്നു അപകടം. ബസ് യു ടേണ്‍ എടുക്കുന്നതിനിടെ...

Kerala Lottery Results : 22-07-2024 Win Win W-779

1st Prize Rs.7,500,000/- (75 Lakhs) WW 930353 (IRINJALAKKUDA) Consolation Prize Rs.8,000/- WN 930353 WO 930353 WP 930353 WR 930353 WS  930353 WT 930353 WU 930353 WV 930353 WX 930353...
- Advertisment -

Most Popular

- Advertisement -